Search This Blog

Tuesday, January 18, 2022

VITAMIN D

 



Vitamin D is a group of fat-soluble secosteroids responsible for increasing intestinal absorption of calcium, magnesium, and phosphate, and many other biological effects. In humans, the most important compounds in this group are vitamin D3 (also known as cholecalciferol) and vitamin D2 (ergocalciferol).

 


AVAILABLE IN JAN AUSHADHI KOTTIYAM RS 9 FOR SACHET

The major natural source of the vitamin is synthesis of cholecalciferol in the lower layers of epidermis of the skin through a chemical reaction that is dependent on sun exposure (specifically UVB radiation). Cholecalciferol and ergocalciferol can be ingested from the diet and from supplements. Only a few foods, such as the flesh of fatty fish, naturally contain significant amounts of vitamin D. In the U.S. and other countries, cow's milk and plant-derived milk substitutes are fortified with vitamin D, as are many breakfast cereals. Mushrooms exposed to ultraviolet light contribute useful amounts of vitamin D.Dietary recommendations typically assume that all of a person's vitamin D is taken by mouth, as sun exposure in the population is variable and recommendations about the amount of sun exposure that is safe are uncertain in view of the skin cancer risk.

 15 RS FOR 4 TAB AT JANAUSHADHI


Vitamin D from the diet, or from skin synthesis, is biologically inactive. It is activated by two protein enzyme hydroxylation steps, the first in the liver and the second in the kidneys. As vitamin D can be synthesized in adequate amounts by most mammals if exposed to sufficient sunlight, it is not essential, so technically not a vitamin. Instead it can be considered a hormone, with activation of the vitamin D pro-hormone resulting in the active form, calcitriol, which then produces effects via a nuclear receptor in multiple locations.

 

Cholecalciferol is converted in the liver to calcifediol (25-hydroxycholecalciferol); ergocalciferol is converted to 25-hydroxyergocalciferol. These two vitamin D metabolites (called 25-hydroxyvitamin D or 25(OH)D) are measured in serum to determine a person's vitamin D status. Calcifediol is further hydroxylated by the kidneys and some of the immune system cells to form calcitriol (also known as 1,25-dihydroxycholecalciferol), the biologically active form of vitamin D.Calcitriol circulates as a hormone in the blood, having a major role regulating the concentration of calcium and phosphate, and promoting the healthy growth and remodeling of bone. Calcitriol also has other effects, including some on cell growth, neuromuscular and immune functions, and reduction of inflammation.

 

Vitamin D has a significant role in calcium homeostasis and metabolism. Its discovery was due to effort to find the dietary substance lacking in children with rickets (the childhood form of osteomalacia).Vitamin D supplements are given to treat or to prevent osteomalacia and rickets. The evidence for other health effects of vitamin D supplementation in vitamin D-replete individuals is inconsistent.The effect of vitamin D supplementation on mortality is not clear, with one meta-analysis finding a small decrease in mortality in elderly people, and another concluding no clear justification exists for recommending supplementation for preventing certain diseases, and that further research of similar design is not needed in these areas.


വിറ്റാമിൻ ഡി

പലതരം പോഷകങ്ങൾ ശരീരത്തിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമാണെന്ന കാര്യം നമുക്കറിയാം. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന വിറ്റാമിനുകളിൽ തുടങ്ങി ചെറു ന്യൂട്രിയൻ്റുകൾ പോലും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇത്തരത്തിൽ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇതിൻ്റെ കുറവ് ശരീരത്തിൽ പലവിധ രോഗസാധ്യതകളിൽ തുടങ്ങി വിഷാദത്തിനും ഉൽക്കണ്ഠകളും വരെ കാരണമാകുമെന്ന് പറയപ്പെടുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നുമെല്ലാം ശരീരത്തിന് വേണ്ടത്ര പോഷകങ്ങൾ ലഭിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.

 

ഭക്ഷണങ്ങളിൽ നിന്നു മാത്രമല്ല, സൂര്യപ്രകാശത്തിൽ നിന്നും നമ്മുടെ ശരീരത്തിൽ നേരിട്ട് ലഭിക്കുന്ന ഒരു പോഷകം കൂടിയാണ് വിറ്റാമിൻ ഡി. ഇന്ന് നാം നേരിടുന്ന കൊറോണ വൈറസ് ബാധയുടെ വ്യാപനം എല്ലാവരുടെയും ജീവിതരീതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അണുബാധയുടെ വ്യാപനം തടയാനായി സാമൂഹിക അകലത്തിൽ തുടങ്ങി പുറത്തിറങ്ങുന്നത് വരെ നിയന്ത്രണമേറിയതായി മാറിയിരിക്കുന്നു. നമ്മളെല്ലാം കൂടുതൽ സമയം ഇപ്പോൾ ചെലവഴിക്കുന്നതും വീടുകൾക്കുള്ളിൽ തന്നെ. രോഗവ്യാപനം വരുത്തിവെച്ച ഇത്തരമൊരു പുതിയ ജീവിതരീതി നമ്മുടെയെല്ലാം ശാരീരിക വ്യവസ്ഥിതിയിൽ മറ്റൊരു പോരായ്മയെ കൂടി വിളിച്ചുവരുത്തുന്നുണ്ട്. വിറ്റാമിൻ ഡി കുറവാണത്.

വാസ്തവത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത ഇത്തരമൊരവസ്ഥ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നിർമ്മിച്ചെടുക്കാനാവശ്യമായ സൂര്യപ്രകാശം എക്സ്പോഷർ ചെയ്യുന്നതിൻ്റെ അളവിനെ ഗണ്യമായി കുറച്ചിട്ടുണ്ട്. ധാരാളം ആളുകളിൽ ഇത് പോഷകാഹാരക്കുറവിൻ്റെ പ്രശ്നങ്ങളായി ബാധിച്ചുകൊണ്ട് അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനു വെല്ലുവിളിയായി മാറുന്നുവെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ശരീരം സുഗമമായി പ്രവർത്തിക്കണമെങ്കിൽ ശരീരത്തിൽ വിറ്റാമിൻ ഡി പോഷകങ്ങൾ പ്രധാനമാണ്. ഈ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് വിറ്റാമിൻ ഡിയുടെ കുറവ് മൂലമാണ്:

 

1. അസ്ഥി വേദന

അസ്ഥികളുടെ നിർമ്മാണ പ്രക്രിയയുടെ പ്രധാന സ്രോതസ്സായ കാൽസ്യത്തെ ശരീരത്തിനുള്ളിൽ ആഗിരണം ചെയ്തെടുക്കുന്നതിനായി നിങ്ങൾക്ക് ശരിയായ അളവിൽ വിറ്റാമിൻ ഡി ആവശ്യമാണ്. ഒരുപക്ഷേ കാൽഷ്യം കൂടുതൽ നൽകുന്ന പാലുത്പന്നങ്ങളും മറ്റും നിങ്ങൾ കൂടുതലായി കഴിച്ചെങ്കിൽ പോലും നിങ്ങളുടെ ശരീരത്തിലെ വിറ്റാമിൻ ഡി അളവ് കുറവാണെങ്കിൽ ഇത് നിങ്ങൾക്ക് പ്രയോജനം ചെയ്യില്ല. ഇതിൻ്റെ കുറവ് അസ്ഥികളേയും സന്ധികളേയും അങ്ങേയറ്റം ദുർബലപ്പെടുത്തുകയും ഈ ഭാഗങ്ങളിൽ വേദനയുണ്ടാക്കുകയും അവയുടെ ചലനാത്മകത ശേഷി കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങളുടെ എല്ലുകളെ എല്ലായ്പ്പോഴും ആരോഗ്യകരമായി വയ്ക്കുന്നതിതിന് നിങ്ങളുടെ കഴിക്കുന്ന കാൽസ്യത്തിൻറെ അളവിൽ മാത്രമല്ല വിറ്റാമിൻ ഡി യുടെ അളവിലും വേണ്ടത്ര ശ്രദ്ധ നൽകേണ്ടതുണ്ട്.

​2. വിഷാദരോഗം

സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഈ വിറ്റാമിന് നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിറ്റാമിൻ ഡി യുടെ കുറവ് ഒരാളുടെ ശരീരത്തിൽ വിഷാദവും നിരാശയും ഉണ്ടാക്കുന്നു എന്ന വസ്തുത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പബ്മെഡ് സെൻ‌ട്രലിൽ‌ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ ഡി കുറയുന്നത് വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. പ്രത്യേകിച്ച് പ്രായമായവരിലാണ് ഇതിൻ്റെ സാധ്യത കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഇടയ്ക്കൊക്കെ മാനസിക സമ്മർദ്ദം മറ്റും അനുഭവപ്പെടുമ്പോൾ ഒന്ന് പുറത്തുപോകുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ ഉയർത്താൻ സഹായിക്കും.

​3. കുറഞ്ഞ പ്രതിരോധശേഷി

വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള ഒന്നാണ്. അത് അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവിനെ ഏറ്റവും സാരമായി ബാധിക്കുന്നു. ഈയൊരു വിറ്റാമിന്റെ അഭാവം നിങ്ങളെ വളരെ പെട്ടെന്ന് തന്നെ രോഗികളാകാൻ ഇടയാക്കും. വാസ്തവത്തിൽ ചെറിയൊരു ജലദോഷമോ പനിയോ തുടങ്ങിയ രോഗങ്ങളിൽ പോലും ഇത്ര വലിയ രീതിയിൽ സ്വാധീനം ചെലുത്തുമെന്ന് ജർമ്മനിയിലെ ജെന യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പ്രതിപാദിക്കുന്നു. താഴ്ന്ന അളവിലുള്ള വിറ്റാമിൻ ഡി നില ശ്വാസകോശ രോഗങ്ങളുടെ തീവ്രതയ്ക്കും കാരണമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

​4. ക്ഷീണം

നിങ്ങൾ നന്നായി ഉറങ്ങുകയും നന്നായി വിശ്രമത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ പോലും ക്ഷീണത്തിന്റെ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിനർത്ഥം നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ഡി യുടെ അളവ് കുറവാണെന്ന് തന്നെയാണ്. ഇത്തരം കുറവുകളെ ആദ്യഘട്ടത്തിൽത്തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ, ശരീരത്തിലെ മുഴുവൻ ആരോഗ്യസ്ഥിതിയേയും ഇത് ബാധിക്കാൻ തുടങ്ങും. പതിയെപ്പതിയെ ഇത് ദിവസവുമുള്ള നിങ്ങളുടെ ചുമതലകൾ കൃത്യമായി ചെയ്തു തീർക്കുന്നതിനുള്ള കഴിവിനെയും, ഊർജ്ജ നിലകളെയും ബാധിച്ചു കൊണ്ട് ദൈനംദിന ജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ തുടങ്ങും. ഇത്തരം പ്രശ്നങ്ങളെ കുറയ്ക്കുന്നതിനായി ശരീരത്തിൽ ആവശ്യകമായ വിറ്റാമിൻ ഡി അളവ് നിലനിർത്തേണ്ടതുണ്ട്.

5. മുടി കൊഴിച്ചിൽ

സൗന്ദര്യസംരക്ഷണത്തിൻ്റെ കാര്യത്തിൽ ഒരാൾ ഏറ്റവും ശ്രദ്ധ നൽകുന്ന ഒന്നാണ് തലമുടിയുടെ കാര്യം. തലയിൽ നിന്നും ഒരോ മുടി കൊഴിഞ്ഞു പോകുന്നത് പോലും ഒരാളിൽ ഉണ്ടാക്കുന്ന വിഷമങ്ങൾ ചെറുതല്ല. ഒരാളിൽ ഇത്തരത്തിൽ മുടികൊഴിച്ചിൽ അമിതമാകുന്നതിന് പിന്നിൽ വിറ്റാമിൻ ഡിയുടെ കുറവ് ഒരു പ്രധാന കാരണമായി മാറുന്നുണ്ട് എന്ന കാര്യം അറിയാമോ ? സമ്മർദ്ദം, മലിനീകരണം തുടങ്ങിയ ഘടകങ്ങൾക്ക് പുറമെ, മുടി കൊഴിച്ചിലിന് പിന്നിലെ മറ്റൊരു കാരണം ഇത്തരത്തിലുള്ള പോഷകങ്ങളുടെ കുറവാണ്. ഒരാളുടെ ശരീരത്തിൽ വിറ്റാമിൻ ഡി യുടെ കുറവുണ്ടെങ്കിൽ അത് മുടി കൊഴിച്ചിലിന് കാരണമായി മാറുന്നു. കടുത്ത മുടികൊഴിച്ചിൽ ഉണ്ടാക്കുന്ന അലോപ്പീഷ്യ അരാറ്റ എന്ന രോഗത്തിന് പിന്നിലെ പ്രധാന കാരണം ഈയൊരു വിറ്റാമിന്റെ കുറവ് മൂലമാണ് എന്ന് കണ്ടെത്തിയിരിക്കുന്നു.

വിറ്റാമിന് ഡിയുടെ പ്രാധാന്യം

ഏതൊരാളുടെയും ശാരീരിക ആരോഗ്യം നിലനിർത്തുന്നതിന് വിറ്റാമിൻ ഡി എത്രത്തോളം പ്രാധാന്യമേറിയതാണ് എന്ന വസ്തുത ഇപ്പോൾ മനസ്സിലായില്ലേ. അതുകൊണ്ടുതന്നെ ശരീരത്തിൻ്റെ ദൈനംദിന ആവശ്യകതകൾക്ക് അനുയോജ്യമായ അളവിൽ വിറ്റാമിൻ ഡി ശരീരത്തിന് നൽകുന്നതിനുള്ള മാർഗങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി നല്ല പോഷകാഹാരങ്ങൾ കഴിക്കാം. പോഷകങ്ങളുടെ ഉറവിടമായ കൂൺ, മുട്ട, ചീസ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. നിങ്ങൾ നോൺ-വെജിറ്റേറിയൻ ആണെങ്കിൽ, നിങ്ങളുടെ വിറ്റാമിൻ ഡി അളവ് ഉയർത്തുന്നതിനായി സാൽമൺ പോലുള്ള മത്സ്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അതോടൊപ്പം പ്രകൃതിദത്തമായ രീതിയിൽ ശരീരത്തിന് വിറ്റാമിൻ ഡി നൽകുന്നതിനായി ദിവസവും കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ സൂര്യപ്രകാശത്തിൽ സമയം ചെലവഴിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ബാൽക്കണിയിൽ കുറച്ചു സമയം ചിലവഴിക്കുകയോ അല്ലെങ്കിൽ പകൽ സമയത്ത് ജനൽ പാളികൾ തുറന്നിട്ടുകൊണ്ടോ നിങ്ങൾക്കിത് ചെയ്യാൻ കഴിയും.

 

വൈറ്റമിന്‍ ഡി കൂടുതലായാല്‍ അപകടം, അറിയൂ.....

ഇന്നത്തെ കാലത്ത് പലരേലും അലട്ടുന്ന വൈറ്റമിന്‍ കുറവാണ് വൈറ്റമിന്‍ ഡി എന്നത്. ഇത് സാധാരണ ഗതിയിയില്‍ സൂര്യ പ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്ന ഒന്നാണ്. കൂണ്‍, മുട്ട പോലുള്ള ചില ഭക്ഷണങ്ങളിലും ഇതുണ്ട്. ഇതിന്റെ കുറവ് പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. കാല്‍സ്യം തന്നെ ശരീരത്തിന് വലിച്ചെടുക്കണമെങ്കില്‍ ഇത് അത്യാവശ്യമാണ്. ഇതു പോലെ തന്നെ അയേണ്‍ വേണ്ട വിധത്തില്‍ ശരീരത്തില്‍ ഉപയോഗിയ്ക്കപെടണമെങ്കിലും ഇത് അത്യാവശ്യമാണ്. ഇതിനാല്‍ തന്നെ വൈറ്റമിന്‍ ഡി അളവ് ഇന്നത്തെ കാലത്ത് പൊതുവേ പരിശോധിയ്ക്കാറുമുണ്ട്

 

വൈറ്റമിന്‍ ഡി അളവ് കൂടുന്നത്

വൈറ്റമിന്‍ ഡി അളവ് കൂടുന്നത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കിഡ്‌നി പ്രവര്‍ത്തനം അവതാളത്തിലാകുന്നതിനും കിഡ്‌നി രോഗങ്ങള്‍ക്കുമെല്ലാം ഇത് കാരണമാകാം. ആരോഗ്യമുള്ള കിഡ്‌നിയുള്ളവര്‍ക്കു പോലും ഇത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. വയറു വേദന, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും സാധ്യത ഏറെയാണ്. ഇതിനാല്‍ തന്നെ ഇത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കൃത്യ ഡോസില്‍ കഴിയ്ക്കുക. ഇതിനായി കുത്തിവയ്പുകളുമുണ്ട്. എന്നാല്‍ ഇതെല്ലാം സ്വയം ഇഷ്ടത്തിന് ചെയ്യേണ്ടതല്ലെന്ന ഓര്‍മ വേണം.

 

വൈറ്റമിന്‍ ഡി കുറവെങ്കില്‍

വൈറ്റമിന്‍ ഡി കുറവെങ്കില്‍ സൂര്യപ്രകാശത്തൊടൊപ്പം വൈറ്റമിന്‍ ഡി ഗുളികകളും ആളുകള്‍ കഴിയ്ക്കുന്നത് സാധാരണയാണ്. ചിലരിത് ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ കഴിയ്ക്കുന്നു. വൈറ്റമിന്‍ കൂടിയാലും കുഴപ്പമില്ലല്ലോ എന്ന ചിന്തയിലാണ് പലരും ഇത ്കഴിയ്ക്കുന്നത്. എന്നാല്‍ അതല്ല, കാര്യം. ഏതു വൈറ്റമിന്‍ എങ്കിലും കൂടുതലായാല്‍ അപകടം തന്നെയാണ്. ഇതു പോലെയാണ് വൈറ്റമിന്‍ ഡി കൂടുതലായാലും. ഇത് വരുത്തി വയ്ക്കുന്ന അപകടങ്ങള്‍ ചെറുതല്ല. ഇത് കൂടുന്നത് ഹൈപ്പര്‍വൈറ്റമിനോസിസ് ഡി എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് ഫാറ്റ് സോലുബിള്‍ വൈറ്റമിനാണ്. കൂടുതലായാല്‍ ഇത് ശരീരത്തില്‍ കെട്ടി നിന്ന് വൈറ്റമിന്‍ ഡി ടോക്‌സിസിറ്റി എന്ന അവസ്ഥയുണ്ടാക്കും.

​വൈറ്റമിന്‍ ഡി കൂടുതലായാല്‍

വൈറ്റമിന്‍ ഡി കൂടുതലായാല്‍ ഇത് കാല്‍സ്യം തോതും ഉയര്‍ത്തും. അതായത് രക്തത്തില്‍ കൂടുതല്‍ കാല്‍സ്യം ശരീരം വലിച്ചെടുക്കുന്നതിലൂടെ എത്തും. ഇത് ഹൈപ്പര്‍ കാല്‍സീമിയ എന്ന ഒരു അവസ്ഥയുണ്ടാക്കും. വയറിന് അസ്വസ്ഥത, മനം പിരട്ടല്‍, വയറു വേദന തുടങ്ങിയ അവസ്ഥകളുണ്ടാകും. തളര്‍ച്ചയും തലചുറ്റലും കാര്യങ്ങള്‍ക്ക് വ്യക്തതക്കുറവും അനുഭവപ്പെടും. അമിതമായ ദാഹവും ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കാനുള്ള തോന്നലും സാധാരണയാണ്.

വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ കുട്ടിയ്ക്ക് അപകടം

ഇന്നത്തെ കാലത്തു പൊതുവായി പലരേയും ബാധിയ്ക്കുന്ന രോഗാവസ്ഥകള്‍ പലതുമുണ്ട്. ഇതില്‍ വൈറ്റമിന്‍ ഡി കുറവ് മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ്. സൂര്യപ്രകാശത്തിലൂടെയും ചില ഭക്ഷണങ്ങളിലൂടെയും ലഭിയ്ക്കുന്ന ഇതിന്റെ കുറവ് ഇന്നത്തെ തലമുറയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

വൈറ്റമിന്‍ ഡി കുറവ് കുട്ടികളേയും ബാധിയ്ക്കുന്നുവെന്നാണ് പുതിയ കണ്ടെത്തലുകള്‍. കുട്ടികളിലും എല്ലിന്റെയും മറ്റും വളര്‍ച്ചയെ ഇതു ബാധിയ്ക്കും. ഗര്‍ഭിണിയില്‍ വൈറ്റമിന്‍ ഡി കുറവെങ്കില്‍ വരെ ഗര്‍ഭസ്ഥ ശിശുവിനെ ഇത് ദോഷകരമായി ബാധിയ്ക്കും.

കുട്ടികളിലെ വൈറ്റമിന്‍ ഡി കുറവ് നിസാരമാക്കരുതെന്നു പറയാനുള്ള ചില പ്രധാന കാരണങ്ങളെക്കുറിച്ചറിയൂ.

​കുട്ടികളിലെ വളര്‍ച്ചയെന്നു പറയുന്നത്

കുട്ടികളിലെ വളര്‍ച്ചയെന്നു പറയുന്നത് എല്ലിന്റെ വളര്‍ച്ചയാണ്. എല്ലിന് നീളം വയ്ക്കുമ്പോഴാണ് കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിയ്ക്കുന്നത്. കുട്ടികളുടെ വളര്‍ച്ച മുരടിപ്പിയ്ക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡിയുടെ കുറവെന്നു വേണം, പറയുവാന്‍. കാരണം അതായത് എല്ലു വളര്‍ച്ചയാണ് കുട്ടികളുടെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ടതെന്നു വേണം, പറയുവാന്‍. തടിയല്ല, ഉയരമാണ് കുട്ടികളുടെ വളര്‍ച്ച എന്നതു കൊണ്ടു ശരിയായി വിവക്ഷിയ്ക്കുന്നത്. കാല്‍സ്യം എല്ലു വളര്‍ച്ചയ്ക്ക്‌ ഏറെ അത്യാവശ്യമാണ്. കാല്‍സ്യം എത്ര തന്നെ ശരീരത്തില്‍ എത്തിയാലും ഇത് ശരീരത്തിന് ആഗിരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. വൈറ്റമിന്‍ ഡി കുറവ് കുട്ടികള്‍ക്ക് എല്ലിനു പെട്ടെന്നു തന്നെ കേടുപാടുകള്‍ ഉണ്ടാകാന്‍ ഇടയാക്കും , അതായത് കുട്ടികളുടെ ശാരീരിക വളര്‍ച്ചയിലും വൈററമിന്‍ ഡി പ്രധാനം തന്നെയാണ്. വൈറ്റമിന്‍ ഡി കുറവെങ്കില്‍ ഭാവിയിലും ഇതു പ്രശ്‌നം സൃഷ്ടിയ്ക്കും.

​കുട്ടികളിലെ മസില്‍ വേദനയ്ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍

കുട്ടികളിലെ മസില്‍ വേദനയ്ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. മസിലിനു കരുത്തു കുറയും, പെട്ടെന്നു തന്നെ മുറിവുകളുണ്ടാകും. പല്ലിനും വൈററമിന്‍ ഡിയുടെ കുറവ് ദോഷം വരുത്തും. . ക്ഷീണവും തളര്‍ച്ചയുമെല്ലാം അനുഭവപ്പെടും. അണുബാധകള്‍ പെട്ടെന്നു തന്നെ കുട്ടിയെ പിടികൂടും. കുട്ടികളിലും ചിലപ്പോള്‍ മുടി കൊഴിച്ചില്‍ കണ്ടു വരുന്നു. ഇതിനും ചിലപ്പോളൊരു കാരണം വൈറ്റമിന്‍ ഡി കുറവാകും.

​കുട്ടികളിലെ പ്രമേഹവും

കുട്ടികളിലെ പ്രമേഹവും കുറവല്ല. ഭക്ഷണ രീതികളും വ്യായാമക്കുറവും മാത്രമല്ല, വൈറ്റമിന്‍ ഡി കുറയും ഇതിനു കാരണമാകും. പ്രത്യേകിച്ചും ടൈപ്പ് 1 ഡയബെറ്റിസ്. വൈറ്റമിന്‍ ഡി കുറവ് ഇല്ലാതിരിയ്ക്കുകയെന്നത് കുട്ടികളിലെ പ്രമേഹ നിയന്ത്രണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി തന്നെയാണ്.

 

 


No comments:

Post a Comment