Search This Blog

Sunday, January 14, 2018

ഡോക്ടറുടെ നിർദ്ദേശ പ്രകാരം തന്നെയാണോ നിങ്ങൾ മരുന്ന് കഴിക്കുന്നത് ....???

ചെറിയൊരു ശതമാനം  ആൾക്കാർ എന്നെ എതിർക്കുന്നു ........

ഡോക്ടറുടെ ചീട്ടു  കൊണ്ട്  വരാത്ത ചിലർ ചോദിക്കുന്നത് ഇപ്രകാരമാണ്‌ .....

''വര്ഷങ്ങളായി  ഞാൻ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് തരുന്നതിൽ തനിക്ക് എന്താണ്  പ്രശ്‍നം ? "


ഡോക്ടറുടെ ചീട്ടു  നോക്കി അതിലെഴുതിയ ബ്രാൻഡ് name ന്റെ CONTENTS കണ്ടെത്തി ....അതിൽ ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്ന അളവുകളും സമയവും.. നിദ്ദേശങ്ങളും കൃത്യമായി നോക്കാതെ ജന  ഔഷധിയിലെ മരുന്ന് കൊടുക്കാൻ കഴിയില്ല .......നോക്കാതെ കൊടുത്താൽ ഭലപ്രദം ആവില്ലെന്ന് മത്രമല്ല  പ്രമേഹം , വൃക്ക രോഗങ്ങൾ തുടങ്ങിയവ ഉണ്ടാക്കുകയും ചെയ്യും .....

നമ്മുടെ കൊച്ചു കേരളത്തിൽ മാത്രമാണ് ...ഇത്രയധികം പ്രമേഹരോഗികൾക്കും വൃക്ക തകരാറിലായവരും ഉള്ളത് ..... ആരാണ് ഇതിനു ഉത്തരവാദികൾ  ......PHARMACIST  കൾ  തന്നെയാണ് ....

ഒരു  പ്രമേഹ രോഗിയുടെ  യോ  ഹൃദ്രോഗിയുടെയോ   (പ്രഷർ,കോളസ്ട്രോൾ etc ...) പ്രിസ്ക്രിപ്ഷൻ  നോക്കിയാൽ  അതിൻറെ അവസാന  ഭാഗം ഇങ്ങനെയാണ് ....
    Review after 3 months .  or   Review after 10 days   or     Review after  1 month etc .......

പിന്നീട്  രോഗി ഹോസ്പിറ്റലിൽ പോകുന്നില്ല വര്ഷങ്ങളോളം ഡോക്ടറെ കാണാതെ  അതേ മരുന്ന് തന്നെ കഴിച്ചു കൊണ്ടിരിക്കുന്നു  ......

ഇന്നത്തെ പുതിയ തലമുറയ്ക്ക്  തങ്ങളുടെ മാതാ  പിതാക്കളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനോ .... അവരെ സംരക്ഷിക്കാനോ സമയങ്ങളില്ല ......... മെഡിക്കൽ സ്റ്റോറിൽ പോയി കുറച്ചു പ്രഷറിനും കുറച്ചു ഷുഗറിനുമൊക്കെ മരുന്ന് വാങ്ങി വീട്ടിൽ കൊണ്ട് പോയി കഴിക്കാൻ കൊടുക്കുന്നു  .....

ശരിയല്ലേ  ഞാൻ പറയുന്നത്    നിങ്ങൾക്ക് ഷുഗർ ഉണ്ടാവാൻ കാരണക്കാരൻ  ആരാണ് അത് ഡോക്ടർ അല്ല.....

നിങ്ങൾക്ക്  മരുന്ന് തന്ന ഫർമസിസ്റ്റും ...നിർബന്ധിച്ചു വാങ്ങി കഴിച്ച നിങ്ങളും തന്നെയാണ്  അതിനുത്തരവാദികൾ...... 




                                                                                                        Praveen ps 
                                                                                                        Jan Aushadhi Kottiyam

2 comments: